മരട്: മാസങ്ങളായി നെട്ടൂര്‍കുണ്ടന്നൂര്‍ സമാന്തരപാലത്തിന്റെ നിര്‍മ്മാണം നിലച്ചു കിടക്കുന്നു. ഇതിനെതിരെ നാട്ടുകാര്‍ കുണ്ടന്നൂര്‍ കായലില്‍ നീന്തി പ്രതിഷേധിക്കുന്നു. തുക ലഭിക്കാത്തതിനാലാണ് നിര്‍മ്മാണം നടത്താന്‍ കഴിയാത്തതെന്നു കരാറുകാരന്‍ പറയുന്നു. ഒന്നര വര്‍ഷം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് തറക്കല്ലിടല്‍ ഉദ്ഘാടന വേളയില്‍ മന്ത്രിമാരായ കെ. ബാബുവും ഇബ്രാഹിംകുഞ്ഞും പറഞ്ഞത്. നിര്‍മ്മാണം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞിട്ടും പാലം പണി എങ്ങും എത്തിയിട്ടില്ല. ഒച്ചിഴയുന്നതുപോലെ ആയിരുന്നു ഇത്രയും കാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതും. കൂടാതെ നെട്ടൂര്‍കുമ്പളം, നെട്ടൂര്‍ചിലവന്നൂര്‍, നെട്ടൂര്‍വളന്തകാട്, നെട്ടൂര്‍കേട്ടേഴത്തുംകടവ്, നെട്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നീ പാലങ്ങളും നിര്‍മ്മിക്കുമെന്നു സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ. ബാബു പറഞ്ഞിരുന്നു.
എന്നാല്‍ നെട്ടൂര്‍കുണ്ടന്നൂര്‍ സമാന്തരപാലം മാത്രമാണ് നിര്‍മ്മാണം ആരംഭിച്ചത്. അതും നിലച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നത്. സമാന്തരപാലം നിര്‍മ്മാണം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
ശനിയാഴ്ച വൈകിട്ട് നെട്ടൂര്‍ ബ്രദേഴ്‌സ് ക്ലബിലെ അംഗങ്ങളായ10 യുവാക്കളാണ് കായലില്‍ നീന്തി പ്രതിക്ഷേധിക്കുന്നത്. മേല്‍പാലം ജംഗ്ഷനില്‍ സായാഹ്നധര്‍ണ്ണ നടത്തുമെന്നും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പു അടുത്തപ്പോള്‍ നാടിന്റെ വികസനം മന്ദഗതിയിലാക്കി രാഷ്‌ട്രീയ വില പേശല്‍ തന്ത്രംനടത്തുകയാണ് രാഷ്‌ട്രീയപാര്‍ട്ടികളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
















