ന്യൂദല്‍ഹി: വിദേശകാര്യമന്ത്രാലയത്തിലെ മുന്‍ വക്താവായ സെയ്ദ് അക്ബറുദ്ദീനെ ഐക്യരാഷ്‌ട്രസഭയിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാകിസ്താന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലേക്ക് പുതിയ നയതന്ത്ര പ്രതിനിധികളെയും നിയോഗിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി നവ്‌തേജ് സര്‍ണയാണ് പുതിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍. രഞ്ജന്‍ മത്തായിക്കു പകരമാണ് നിയമനം.
യാണ് നിലവിലെ ഹൈക്കമ്മീഷണര്‍. ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേണ് പാകിസ്താനിലെ പുതിയ ഹൈക്കമ്മീഷണര്‍. നിലവില്‍ അംബാസിഡറായ ടി.സി.എ രാഘവന്‍ ഡിസംബര്‍ 31 ന് സ്ഥാനമൊഴിയും.
ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയാണ് ചൈനയിലെ പുതിയ അംബാസഡര്‍. നിലവില്‍ അശോക് കാന്തയാണ് നിലവില്‍ ബെയ്ജിങിലെ അംബാസിഡര്‍.
















