പനങ്ങാട് : പനങ്ങാട് ചേപ്പനംഅഞ്ചാം വാര്‍ഡില്‍ ചായ്‌പ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണ വാടിയിലെ കുട്ടികള്‍ മഴക്കാലമായാല്‍ വളരേപേടിച്ചാണ് അങ്കണവാടിയില്‍ കഴിഞ്ഞു പോന്നിരുന്നത് കോരിചൊരിയുന്ന മഴയത്ത് കാറ്റടികൊണ്ട് ഇരുന്നിരുന്ന കുരുന്നുകള്‍ക്ക് ഒരു നല്ല കെട്ടിടം എന്ന ആശയം ഉദിച്ചപ്പോള്‍,എല്‍ .ഐ .സി .ഏ ജന്റായ എം .ജി .അജയന്‍ പലരേയും സമീപിച്ചു നോക്കിയെങ്കിലും ആരും സന്നദ്ധതകാണിച്ചില്ല കാരണം ടൂറിസം കേന്ദ്രമായ ചേപ്പനത്ത് ലക്ഷങ്ങളാണ് സ്ഥലത്തിനുവിലയുള്ളത്.ആരുംസ്ഥലംകൊടുക്കാന്‍മനസ് കാണിച്ചില്ല നിരാശയോടെ മട ങ്ങുമ്പോള്‍ വേലക്കടവില്‍വച്ചുകമലാക്ഷി അമ്മയെ കണ്ടപ്പോള്‍ അവരോടും ഈആവശ്യം പറഞ്ഞിരുന്നു.ശ്വാസം മുട്ടലും പ്രായാധിക്യത്താലും അവര്‍ ഒന്നും പറഞ്ഞില്ല.നാളുകള്‍ കഴിഞ്ഞു അവര്‍ മരണപ്പെട്ടു. മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ കാമലാക്ഷി അമ്മയെ സംരക്ഷിചിരുന്ന മകന്‍ രാധാകൃഷ്ണന്‍ അജയന്റെ അടുക്കലെത്തി അമ്മയുടെഅന്ത്യാഭിലാഷം അറിയിച്ചു .രണ്ടു സെന്റു സ്ഥലംകുരുന്നുകളുടെ അങ്കണവാടിക്കായ് നല്‍കണമെന്ന് പറഞ്ഞു .ഉടനെ പഞ്ചായത്ത് അധികൃതരെഅറിയിക്കുകയുംനടപടികള്‍വേഗത്തിലാകുകയുംചെയ്തു. ചോദിച്ച ആളിനോട്മറുപടി പറയാതിരുന്നഅമ്മയുടെആഗ്രഹം മകനിലൂടെസാക്ഷാല്‍കരിക്കപെടുകയാണ് ഇന്നു വൈകിട്ട് മന്ത്രി കെ .ബാബു നാടിനു സമര്‍പ്പിക്കും.ചടങ്ങില്‍ വേലകടവില്‍കുടുംബാംഗങ്ങളെ ആദരിക്കുമെന്നുപഞ്ചായത്ത് പ്രസിഡന്റ് എം .ജി .സത്യന്‍ പറഞ്ഞു.
















