ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് സമനില. എവേ മത്സരത്തില്‍ ഹൊഫെന്‍ഹെയ്‌മാണ് ബൊറൂസിയയെ തളച്ചത് (1-1). അതേസമയം, കരുത്തരായ ബെയര്‍ ലെവര്‍കൂസന് ജയം. മെയ്ന്‍സിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി ലെവര്‍കൂസന്‍.
ഇടവേളയ്‌ക്കു പിരിയാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ റുഡിയുടെ ഗോളില്‍ പിന്നിലായ ബൊറൂസിയയെ പോള്‍ ഔബമേയങ്ങാണ് ഒപ്പമെത്തിച്ചത്. മെയ്ന്‍സിനെതിരെ ജാവിയര്‍ ഹെര്‍ണാണ്ടസ് ലെവര്‍കൂസന്റെ വിജയഗോള്‍ നേടി.
മറ്റു കളികളില്‍ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് 4-2ന് അസ്ബര്‍ഗിനെ കീഴടക്കി. ഷാല്‍ക്കെ എയന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും (2-0), സ്റ്റുട്ട്ഗര്‍ട്ട് ഹന്നൊവറിനെയുംവീഴ്‌ത്തി (3-1).
ലീഗില്‍ ആറു കളികളില്‍ ആറും ജയിച്ച് 18 പോയിന്റോടെ ബയേണ്‍ മ്യൂണിച്ച് ഒന്നാമത് തുടരുന്നു. അഞ്ച് ജയത്തോടെ 16 പോയിന്റുമായി ബൊറൂസിയ രണ്ടാമത, 13 പോയിന്റുള്ള ഷാല്‍ക്കെ മൂന്നാമത്.
















