ന്യൂദല്‍ഹി: പ്രമുഖ സാമ്പത്തികകാര്യ വിദഗ്ധനും മുതിര്‍ന്ന ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറാക്കിയേക്കുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ മനുഷ്യവിഭവശേഷി മന്ത്രാലയമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
മന്ത്രി സ്മൃതി ഇറാനി ഡോ.സ്വാമിയോട് ഇക്കാര്യം ചര്‍ച്ച ചെയ്തതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ജെഎന്‍യു വിസി എസ്‌കെ സോപോരി ഈ ജനുവരിയില്‍ വിരമിക്കും.
ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്ന ഡോ. സ്വാമി കേന്ദ്രമന്ത്രിയായിരുന്നു. പ്രൊഫസറായിരുന്ന ഡോ.സ്വാമി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്.
















