പാറ്റ്‌ന: ഭരണകക്ഷിയുടെ മഹാസഖ്യം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 242 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ സീറ്റുകൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
എല്ലാവരും, ലാലുജി പോലും താന്‍ സ്ഥാനാര്‍ത്ഥപ്പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടതായി നിതീഷ് പറഞ്ഞു. ഈ പരാമര്‍ശം പലകാര്യങ്ങളും പറയാതെ പറയുന്നുണ്ടെന്ന് ബിജെപി വിമര്‍ശിച്ചു.
മഹാസഖ്യത്തില്‍ വിള്ളലുകളുണ്ടെന്ന വാര്‍ത്തകള്‍ നിതീഷ് നിരസിച്ചു. വികസനമാണ് സഖ്യത്തിന്റെ മുദ്രാവാക്യമെന്നും നിതീഷ് പറഞ്ഞു.
















