Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിയില്‍നിന്ന് സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 09:17 pm IST
in Samskriti

ലോകത്തെ സമൂലം മാറ്റിമറിക്കാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാല്‍ നമ്മളില്‍ മാറ്റംവരുത്താന്‍ നമുക്കു സാധിക്കും. വ്യക്തിയില്‍ നിന്നാണല്ലോ സമൂഹം ഉണ്ടാകുന്നതും രാഷ്‌ട്രം ജനിക്കുന്നതും. അതിനാല്‍ വ്യക്തിമനസ്സാണ് ആദ്യം വൃത്തിയാക്കേണ്ടത്. എങ്കില്‍ മാത്രമേ ലോകത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയൂ.

മനോഹരമായ ഒരു പൂന്തോട്ടത്തില്‍ കണ്ട ഒരു കാഴ്ചയുണ്ട്. കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടു നടക്കുന്ന വണ്ടിയില്‍ ഒരു കുട്ടി ഇരുന്നു കരയുന്നു. അവന്റെ അച്ഛനാണ് വണ്ടി ഉരുട്ടുന്നത്. വണ്ടി മുന്നോട്ടുരുളുന്നതിനൊപ്പം കുട്ടിയുടെ കരച്ചില്‍ കൂടിവരുന്നു. കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: ‘മാധവാ, അടങ്ങ്, മാധവാ അടങ്ങ്’. എന്നിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ തോളത്തുണ്ടായിരുന്ന സഞ്ചി തുറന്ന് മനോഹരമായ ഒരു കളിപ്പാട്ടം പുറത്തെടുത്തു.

വണ്ടിയിലിരിക്കുന്ന കുട്ടിയുടെ കൈയില്‍ കൊടുത്തു. കുട്ടിയുടെ കരച്ചില്‍ കൂടിയതേയുള്ളൂ. വില കൂടിയ, മധുരിക്കുന്ന ചോക്‌ലേറ്റ് എടുത്ത് കുട്ടിക്കു നല്‍കി. അതു വാങ്ങിയ കുട്ടി വീണ്ടും കരച്ചില്‍ തുടര്‍ന്നു. അച്ഛന്‍ പിന്നെയും പറഞ്ഞു: ‘മാധവാ അടങ്ങ്, മാധവാ അടങ്ങ്’. ഓരോ സാധനങ്ങള്‍ കുട്ടിക്കു നല്‍കിയിട്ട് ‘മാധവാ അടങ്ങ്, മാധവാ അടങ്ങ്’ എന്ന് അച്ഛന്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ട്, ആ പാര്‍ക്കിലിരുന്നവര്‍ അത്ഭുതപ്പെട്ടു. ‘എന്തൊരു വാശിക്കാരനാണ് ഈ കുട്ടി’ എന്നൊക്കെ അവര്‍ പറഞ്ഞു.

കാഴ്ചക്കാരിയായ ഒരു സ്ത്രീ അവരുടെ അടുത്തു ചെന്നു. അവര്‍ അദ്ദേഹത്തോടു പറഞ്ഞു: ‘നിങ്ങള്‍ എത്ര ക്ഷമയുള്ള മനുഷ്യനാണ്, ഈ കുട്ടി ഇത്രയും കരഞ്ഞു ബഹളംവെച്ചിട്ടും നിങ്ങള്‍ക്കു ദേഷ്യം വന്നില്ലല്ലോ? എനിക്കാണെങ്കില്‍ ഇത്രയും ക്ഷമിക്കാന്‍ സാധിക്കില്ല.’ ഇതും പറഞ്ഞുകൊണ്ട് ആ സ്ത്രീ കുട്ടിയോടു ചോദിച്ചു: ‘മോനേ മാധവാ, നീ എന്തിനാണു കരയുന്നത്? നിനക്ക് എന്തുവേണം?

ഇതു കേട്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: ‘അവന്റെ പേരല്ല മാധവന്‍. എന്റെ പേരാണ്. അവന്റെ പേര് മുകുന്ദന്‍ എന്നാണ്. ഇതുപോലെയാണു ലോകത്തിന്റെ കാര്യവും. ലോകത്തെ നിയന്ത്രിക്കാന്‍ നമുക്കു കഴിയില്ല. അടങ്ങേണ്ടതു നമ്മളാണ്. ലോകത്തിന്റെ സ്വഭാവം മാറ്റുക വിഷമമാണ്. പക്ഷേ ലോകത്തിലെ മറ്റുള്ളവരുടെ തെറ്റും കുറ്റവും പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. അതിനു ശ്രമിച്ചാല്‍ മക്കളുടെ സമാധാനം നശിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് ഉച്ചത്തില്‍ പറഞ്ഞുനടന്നാല്‍ എല്ലാവരുടെയും ശത്രുതയുണ്ടാവും. പക്ഷേ നമുക്കു സ്വയം മാറാന്‍ കഴിയും.

മറ്റുള്ളവരെ സ്‌നേഹിക്കുക, ചെറിയ സഹായങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം ചെയ്യുക. ഇതെല്ലാം നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. നന്മ നിറഞ്ഞ ഒരു പ്രവൃത്തികൊണ്ട് സമ്മാനമായി ലഭിക്കുന്നത് ഒരു പുഞ്ചിരിയായിരിക്കും. വിഷാദാത്മകമായ ലോകത്ത് ആ പുഞ്ചിരി കൊളുത്തുന്ന പ്രകാശം വലുതാണ്. നമ്മുടെ മാറ്റം കൊണ്ട് ലോകത്തിനു മാറ്റം വരുന്നതായി കാണാന്‍ സാധിക്കുന്നത് അപ്പോഴാണ്. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണ്. കറവ നിന്നു. വീണ്ടും ഗര്‍ഭിണിയാകുന്നില്ല എന്നു കണ്ടാല്‍ പശുവിനെ വില്‍ക്കും. ഇതുപോലെ ലോകത്തിന്റെ സ്‌നേഹം ഒരു വസ്തുവിന്റെ പിന്നിലാണ്.

അങ്ങനെയുള്ള ലോകത്തെ ആശ്രയിച്ചുനിന്നാല്‍ നമുക്കു ദുഃഖിക്കാനേ സമയം കാണൂ. എന്താണ് മക്കളുടെ ആഗ്രഹം? മറ്റുള്ളവരെല്ലാം നിങ്ങളെ സ്‌നേഹിക്കണം. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഏറെ ആളുകളും സത്യസന്ധമായി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.