സുകേശന്റെ പുത്രനാണ് മാല്യവാന്‍. സുമാലി, മാലി എന്നുള്ളവര്‍ മാല്യവാന്റെ സഹോദരന്മാരാണ്. രാവണന്റെ മാതുലനും മന്ത്രിയുമാണ് മാല്യവാന്‍.
സഹോദരന്മാരെ കൂട്ടി ബ്രഹ്മാവിനെ ഏറെക്കാലം തപസ്സു ചെയ്തു. ഒടുവില്‍ ലങ്കയില്‍ ബ്രഹ്മാവ് അതികേമമായ കൊട്ടാരം പണി ചെയ്യിപ്പിച്ച് അവിടെ താമസിപ്പിക്കുകയായിരുന്നു.
വിഷ്ണു ഒരിക്കല്‍ ഇവരെയെല്ലാം പാതാളത്തിലേക്ക് ഓടിച്ചുവിട്ടു. പിന്നീട് കുബേരന്‍ ലങ്കയില്‍ താമസമാക്കി. രാവണന്‍ കുബേരനേയും ലങ്കയില്‍നിന്നും ഒഴിവാക്കുകയുണ്ടായി. അക്കാലത്ത് മാല്യവാന്‍ ലങ്കയിലേക്ക് തിരിച്ച് എത്തിച്ചേരുകയായിരുന്നു.
















