Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭീഷണന്റെ ലങ്കാവിവരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 09:00 pm IST
in Samskriti

രാക്ഷസവര്‍ഗ്ഗം അവരുടെ ആവിര്‍ഭാവ കാലത്ത് ബ്രഹ്മാവിന്റെ അനുവാദത്തോടുകൂടി ഈ ദ്വീപ് സ്വായത്തമാക്കുകയും മയനെക്കൊണ്ട് നഗരസംവിധാനം നടത്തി അതിന് ലങ്കയെന്ന് പേരിട്ട് അത് തങ്ങളുടെ ആവാസസ്ഥാനമാക്കുകയും ചെയ്തു.

സര്‍വൈശ്വര്യസമൃദ്ധിയോടെ അവിടെ വാണിരുന്ന രാക്ഷസരുടെ ദ്രോഹം സഹിക്കാതായപ്പോള്‍ മഹാവിഷ്ണു അവരെ സംഹരിക്കുകയും അതില്‍ ചിലര്‍ അവിടെനിന്നും രക്ഷപ്പെട്ട് പാതാളത്തില്‍ ഒളിക്കുകയും ചെയ്തു.

ജനവാസശൂന്യമായിത്തീര്‍ന്ന ലങ്കയില്‍ കാലാന്തരത്തില്‍ വൈശ്രവണന്‍ സ്വപിതാവായ വിശ്രവസ്സ് മഹര്‍ഷിയുടെ അനുവാദത്തോടെ വാസമുറപ്പിക്കുകയും പിന്നീട് രാവണന്‍ കുബേരനെ ആട്ടിപ്പായിച്ച് ലങ്ക കൈവശപ്പെടുത്തുകയും ചെയ്തു.

വരപ്രസാദം തേടി രാവണന്‍ കുബേരനെ ആട്ടിയോടിച്ച് ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഞങ്ങളുടെ മാതാമഹനായ മാല്യവാനും മറ്റു പല രാക്ഷസരും പാതാളത്തില്‍നിന്നും ലങ്കയില്‍ വന്ന് രാവണാധിപത്യം അംഗീകരിച്ച് ലങ്കയില്‍വാസമുറപ്പിച്ചു.

പഴയ ലങ്കയെ രാവണന്‍ മയനെക്കൊണ്ട് പൂര്‍വാധികം വിസ്തൃതവും സുന്ദരവുമാക്കി നവീകരണം നടത്തി. സ്വര്‍ഗ്ഗത്തെപ്പോലും വെല്ലുന്ന തരത്തില്‍ പണികഴിപ്പിച്ചു. നൂറുയോജന വിസ്തീര്‍ണ്ണമുണ്ടായിരുന്ന ലങ്കയെ രാവണന്‍ എഴുന്നൂറ് യോജന വിസ്തീര്‍ണ്ണമുള്ളതാക്കിത്തീര്‍ത്തു.

നഗരിക്ക് ആകാശം മുട്ടുന്ന വിധത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഏഴ് കോട്ടമതിലുകളും അവയ്‌ക്ക് ചുറ്റും പാതാളം മുട്ടുന്നവിധത്തിലുള്ള ഏഴ് കിടങ്ങുകളും ഓരോ മതിലിനും നന്നാല് ഗോപുരങ്ങളും കിടങ്ങുകള്‍ ഓരോന്നിനും നന്നാല് യന്ത്രപ്പാലങ്ങളുമുണ്ട്.

രൂപസൗന്ദര്യം കൊണ്ട് മനോഹരവും ഭാവഗാംഭീര്യംകൊണ്ട് ഭയവും ജനിപ്പിക്കുന്ന മഹാനഗരിയുടെ ഒത്തനടുവില്‍ നവരത്‌നങ്ങള്‍ പതിച്ചതും സപ്തവര്‍ണ്ണങ്ങളാല്‍ അലംകൃതവുമായ ഒമ്പതുനിലകളുള്ള മാളികയിലാണ് രാവണന്‍ വാഴുന്നത്.

രാജഗാരം, ഭണ്ഡാരം, നഗരം, ഗോപുരം കോട്ട, കിടങ്ങ് ഇവ സംരക്ഷിക്കുന്നതിന് കോടിക്കണക്കിനുള്ള വീരരാക്ഷസപ്പടകള്‍ സദാസന്നദ്ധരായി നില്ക്കുന്നു. നാലുദിക്കുകളിലേയും അവസാനത്തെ ഗോപുരങ്ങള്‍ കാക്കുന്നതിന്നും അനവധി രാക്ഷസസൈന്യങ്ങള്‍ കാവല്‍നില്‍ക്കുന്നു. അതേപോലെത്തന്നെ കരുതല്‍ സൈന്യങ്ങളുടെ സംഖ്യയും ബഹുലമാണ്.

ലങ്കയില്‍ അറുപത്തിനാല് മന്ത്രിമാരും അവര്‍ക്കെല്ലാം വെവ്വേറെ സേനകളുമുണ്ട്. മുഖ്യമന്ത്രിയായ പ്രഹസ്തനാണ് സര്‍വസൈന്യാധിപന്‍. പുരോഹിതന്മാര്‍, ആചാര്യന്മാര്‍, വൈദ്യന്മാര്‍, ജ്യോത്സ്യന്മാര്‍, മാന്ത്രികന്മാര്‍, ഒറ്റുകാര്‍, ദൂതന്മാര്‍ ഇങ്ങിനെ വിവിധ മേഖലകളിലായി അനേകം വിദഗ്‌ദ്ധന്മാര്‍ ലങ്കയിലുണ്ട്. സാമ്പത്തികമായും രാഷ്‌ട്രീയമായും ലങ്കയുടെ നില സുരക്ഷിതമാണ്. ത്രിമൂര്‍ത്തികള്‍ക്കുപോലും പ്രവേശനം അസാദ്ധ്യമായ അവിടെ വേറെ ശത്രുക്കളെക്കുറിച്ച് ഭയപ്പെടേണ്ടതില്ലല്ലോ?

രാവണന്‍ മണ്ഡോദരി, ധന്യമാല എന്നിങ്ങനെ രണ്ടുപേരെ വിവാഹം കഴിച്ചിട്ടുണ്ട്. മേഘനാഥന്‍, ത്രിശിരസ്സ്, അക്ഷകുമാരന്‍, അതികായന്‍ ഇങ്ങനെ നാലു പുത്രന്മാരുള്ളതില്‍ അക്ഷകുമാരനെ മാരുതി അടുത്തിടെ നിഗ്രഹിക്കുകയുണ്ടായി. ധന്യമാല വന്ധ്യയാണ്. അവരുടെ വളര്‍ത്തു പുത്രനാണ് അതികായന്‍. മറ്റ് മൂവരും മണ്ഡോദരിയുടെ മക്കളാണ്. ഇതിനുപുറമെ നൂറുകണക്കിന് വാരവിലാസിനികളും അവരിലെല്ലാം സന്താനങ്ങളുമുണ്ട്.

ലങ്കയില്‍ ഒട്ടനവധി ശിവക്ഷേത്രങ്ങളും കാളീക്ഷേത്രങ്ങളും പണികഴിപ്പിച്ച് അവിടെയെല്ലാം പൂജാദികളും ഉത്സവങ്ങളും നടത്തുന്നുണ്ട്. ശാസ്ത്രങ്ങളിലും, കലകളിലും അപാര പാണ്ഡിത്യമുള്ള അദ്ദേഹം ഒരു അടിയുറച്ച ശിവഭക്തനാണ്. പരദ്രോഹവും പരസ്ത്രീ പരിഗ്രഹവും വെടിയുന്നപക്ഷം എന്റെ ജ്യേഷ്ഠന്‍ മഹാന്മാരില്‍ മഹാനാണ്. പക്ഷെ എന്തുചെയ്യാം. എല്ലാം വിധിതന്നെ. വിഭീഷണന്‍ പറഞ്ഞുനിര്‍ത്തി.

വിഭീഷണന്റെ ലങ്കാവിവരണം ശ്രദ്ധിച്ച രാമന്‍ പറഞ്ഞു. ലങ്കയുടെ സ്ഥിതി നീ വിവരിച്ചതുപോലെയാണെങ്കില്‍ നമ്മുടെ വിജയസാദ്ധ്യത പരുങ്ങലിലായിരിക്കും. സൈന്യബലത്തില്‍ നമ്മള്‍ പരിമിതമാണെന്നു മാത്രമല്ല സമുദ്രം താണ്ടി കോട്ടകളും ഗോപുരങ്ങളും കിടങ്ങുകളും മറികടന്ന് നമുക്ക് ആക്രമിക്കേണ്ടതായിട്ടുണ്ട്. പക്ഷെ രാവണസേനയ്‌ക്ക് നമ്മെ എതിരിടുക എന്ന ഒറ്റ പ്രവൃത്തിയേ ചെയ്യേണ്ടതായിട്ടുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.