യാഗാദി കര്‍മ്മങ്ങള്‍ ഭക്തി പൂര്‍വ്വം നടക്കുന്നനേരം. അവിടേയ്‌ക്ക് വിശന്നുവലഞ്ഞുവന്ന ഉണ്ണികണ്ണനും ഗോപന്മാര്‍ക്കും ഒന്നും തന്നെ കൊടുത്തില്ല. അവര്‍ അവിടുത്തെ സ്ത്രീകളോടും പറഞ്ഞു നോക്കി. ഞങ്ങള്‍ ഭക്ഷണം ചോദിച്ചപ്പോള്‍ ഗോപാലന്മാരെന്നു പറഞ്ഞ് ആട്ടിയോടിച്ചു. അമ്മമാരെ നിങ്ങളെങ്കിലും ഭക്ഷണം തരണം.ആ സ്ത്രീകള്‍ വിചാരിച്ചിട്ട് കാര്യമൊന്നും ഉണ്ടായില്ല. കുട്ടികള്‍ അവിടെനിന്നും ഇറങ്ങിപ്പോയി.
അവിടെ വന്നത് ഉണ്ണിക്കണ്ണനും ഗോപന്മാരുമാണെന്ന് പിന്നീടാണ് അവരെല്ലാം അറിയുന്നത്. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചുകൊണ്ട് ഉണ്ണിക്കൃഷ്ണനെ കാണാന്‍ പുറപ്പെട്ടു. അനുവാദം കിട്ടിയില്ലെന്നു മാത്രമല്ല അവിടെക്കുപോയാല്‍ പിന്നെ ഇങ്ങോട്ട് വരേണ്ട എന്നും വിലക്കുകള്‍വന്നു.
പിന്നെ ഒട്ടും താമസിച്ചില്ല. അമ്മമാര്‍ അവിടെ ഉണ്ടാക്കിവച്ച ഭക്ഷണം എടുത്ത് വനത്തിലുള്ള ഉണ്ണിക്കണ്ണന്‌കൊടുപ്പാനായി ഓടിപ്പോയി. സമാധാനപൂര്‍വ്വം ഭക്ഷണം കഴിപ്പിച്ചു.
















