മല്ലിയുടെ ഇലയും കായും കറി മസാലക്കൂട്ടില്‍ അതി പുരാതനകാലം മുതല്‍ തന്നെ ഉപയോഗിച്ചുവരുന്നു. രുചിയും ദഹനശക്തിയും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും.
വൈദ്യശാസ്ത്രത്തില്‍ മല്ലിക്ക് അതിയായ പ്രാധാന്യം കല്‍പ്പിച്ചുവരുന്നു. സുഗന്ധം, ഉത്തേജനശക്തി, ദഹനശക്തി ഉയര്‍ത്തുന്നതും ധാതു പുഷ്ടികരവുമാണ്.
ശ്വാസകോശത്തെ ഉത്തേജിപ്പിച്ച് കഫത്തെ പുറംതള്ളുകയും ചെയ്യുന്നു. കൂടാതെ രുചിയെ വളര്‍ത്തുകയും ചെയ്യുന്നതിനാല്‍ ഔഷധഗുണം നിറഞ്ഞതാണ് മല്ലി. തിളച്ച വെള്ളത്തില്‍ മല്ലി ഇട്ട് കുടിക്കുന്നതും ഉഷ്ണം നിറഞ്ഞ് നില്‍ക്കുന്ന കാലത്ത് ഗുണപ്രദമാണ്.
















