എക്കാലവും ഭക്തിയില്‍ മികച്ചു നില്‍ക്കുക സ്ത്രീകളായിരിയ്‌ക്കും. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭഗവാനെ കാണുവാന്‍ പുറപ്പെട്ട ഒരു സ്ത്രീ നിര്‍മ്മല മനസ്സോടെ പ്രാര്‍ത്ഥിച്ചു.
” ശരീരത്തിന്റെ അവകാശിയായ അങ്ങയ്‌ക്ക് ശരീരം എടുക്കാം ജീവന്റെ അവകാശി ഈശ്വരനാണ്. ആമഹാപ്രഭുവില്‍ എന്നെ സമര്‍പ്പിയ്‌ക്കുന്നു.”
ശരീരത്തില കര്‍മ്മവാസനയാലാണ് ശരീരം തന്നെ നിലനില്‍ക്കുന്നത്. കര്‍മ്മ വാസനകള്‍ നശിച്ചാല്‍ ശരീരം തന്നെ നശിയ്‌ക്കും. ഭഗവല്‍സ്വരൂപം ശുദ്ധ സത്വഗുണംകൊണ്ട് സ്വീകരിച്ചതാണ്. ആസ്വരൂപത്തില്‍ മനസ്സര്‍പ്പിച്ചാല്‍ സകല കര്‍മ്മ വാസനകളും നശിയ്‌ക്കും. തീവ്ര ഭഗവല്‍ ചിന്തയാല്‍ ശരീരമുപേക്ഷിച്ച് അന്തര്യാമിയായ ഭഗവാനില്‍ ലയിച്ച് അവര്‍ മുക്തയായിത്തീരുന്നു.
















