ന്യൂദല്‍ഹി : ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജസികളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിലും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്ഷെ ഇ മൊഹമ്മദിനെ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗമായ ഐഎസ്‌ഐ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
പ്രൈമറി ഫോറിന്‍ ഇന്റലിജന്‍സ് ഏജന്‍സി ഓഫ് ഇന്ത്യ, റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് എന്നിവയാണ് ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണം നടത്തുന്നതിന് ഭീകരര്‍ക്ക് ആവശ്യമായ സഹായം ഐഎസ്‌ഐ നല്‍കും.
2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയത് ജെയ്ഷെ ഇ മൊഹമ്മദ് ആണ്. 2002ല്‍ പാക്കിസ്ഥാനില്‍ ജെയ്ഷെ ഇ മൊഹമ്മദിനെ നിരോധിച്ചിരുന്നെങ്കിലും ഇത് രാജ്യത്ത് സജീവമാണ്.
















