വൈശാഖ വ്രതാനുഷ്ഠാനത്താല്‍ പുണ്യം ഏറെ നേടിയ മഹാനാണ് മഹീരഥന്‍. ഏറെ വൈശാഖമാസത്തില്‍ ഈ വ്രതത്തെ അനുഷ്ഠിച്ചിട്ടുണ്ട്. ഇതിന്റെ മഹത്വം എന്നത് മഹീരഥന്റെ ചരിത്രത്താല്‍ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയും അതിന്റെ പുണ്യം നദീസ്‌നാനത്താലും വിഷ്ണുക്ഷേത്രദര്‍ശനത്താലും നമുക്ക് നേടാം.
മരണാനന്തരം മഹീരഥന്‍ സ്വര്‍ഗത്തിലേക്ക് യാത്രയാവുകയാണ്. അപ്പോള്‍ നരകത്തില്‍ അക്കാലത്ത് അകപ്പെട്ടവര്‍ ഭയങ്കരമായി നിലവിളിക്കുകയാണ്. നരകത്തില്‍ നിന്നവരെ രക്ഷിക്കുവാന്‍ തന്റെ പുണ്യത്തിന്റെ ഒരു ദിവസഫലം ഇവര്‍ക്കു നല്‍കി. അങ്ങനെ അത്രയും ആളുകളെ സ്വര്‍ഗത്തിലേക്കെത്തിക്കുകയായിരുന്നു.
















