കംസന്റെ മനസ്സ് അതികഠിനമായിരുന്നു. അതിനാല്‍ത്തന്നെ ഈശ്വരസ്മരണക്ക് അവിടെസ്ഥാനമേ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ജന്മത്തില്‍ കാലനേമി എന്ന അസുരനായിരുന്നു കംസന്‍. വിഷ്ണുവിന്റെ കൈയ്യാലാണ് ആജീവന് അന്നും മരിയ്‌ക്കാന്‍ വിധി.
ഇപ്പോള്‍ ദേവകീ പുത്രനായി ഭഗവാന്‍ അവതരിച്ചിരിയ്‌ക്കുകയാണ് എന്ന് നാരദമുനി പറഞ്ഞതോടെയാണ് കംസന് ആധിയായത്. ഭയത്തോടെയാണ് പിന്നെ കംസന്‍ ഭഗവാനെ സ്മരിയ്‌ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജന്മത്തില്‍ വിഷ്ണുതന്നെ വധിയ്‌ക്കുവാന്‍ വന്നതെല്ലാം കംസന്‍ നേരില്‍ കാണുവാന്‍ തുടങ്ങി.
അങ്ങനെ ഭക്തി ഭയത്താല്‍ നിറയുകയായിരുന്നു കംസന്റെ മനസ്സ്. നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരമാണ് ആവിധത്തിലേയ്‌ക്ക് കംസനെ മാറ്റാന്‍ കഴിഞ്ഞത്.
















