ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷാജഹാന് മാര്‍ഗിന്റെ പേരും മാറ്റണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ. ഷാജഹാന് കാമത്തിന്റെ പ്രതീകമാണ്. അതിനാല്‍ ഷാജഹാന് റോഡിന്റെ പേര് ദശരഥ് മഞ്ചി റോഡ് എന്നാക്കണം. അശ്വിനി പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു. ദല്‍ഹിയിലെ ഔറംഗസീബ് റോഡിന്റെ പേര് അടുത്തിടെ ഡോ. അബ്ദുള്‍ കലാം റോഡ് എന്നാക്കിയിരുന്നു. ചില ഇസഌമിക സംഘടനകള്‍ ഇതിനെതിരെ വിവാദം ഉയര്‍ത്തിയിരുന്നു.
ദശരഥ് മഞ്ചി സനേഹത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും പ്രതീകമാണ്. യുവാക്കള്‍ക്ക് പ്രചോദനമാണ്. ദല്‍ഹിയുടെ മധ്യത്തിലാണ് ഷാജഹാന് റോഡ്. ഇന്ത്യ ഗേറ്റു മുതല്‍ താജ് മാന്സിംഗ്ഹോട്ടല് വരെയാണ് റോഡ്. ബീഹാറില്‍ നിന്നുള്ള തൊഴിലാളിയാണ് മഞ്ചി. 360 അടി നീളമുള്ള മലയിലൂടെ ഒരു ഉളിയും ഒരു ചുറ്റികയുമായി വഴിവെട്ടിയ മഹാനാണ് മഞ്ചി.
















