Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ നിന്നും പിടികൂടിയ ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:18 pm IST
in Kannur

പാനൂര്‍: കൂത്തുപറമ്പില്‍ നിന്നും പിടികൂടിയ ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ സിപിഎം നേതൃത്വം. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് എസ്‌ഐ ശിവന്‍ ചോടോത്തും സംഘവും നൈറ്റ് പെട്രോളിംഗിനിടെ ആറുപേരെ ആയുധങ്ങളുമായി പിടികൂടിയിരുന്നു .ഇവര്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു. മൊകേരി കോറോത്തുംകണ്ടിയില്‍ അഷറിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുളള കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് സിപിഎം ഒഴിപ്പിക്കല്‍ ഏറ്റെടുക്കുകയായിരുന്നു. കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകക്കേസിലെ പ്രതികളായ അച്ചാരംമ്പത്ത് പ്രദീപന്‍, നളളവീട്ടില്‍ ഷാജി എന്നിവരാണ് ക്വട്ടേഷനു പിന്നിലെന്നാണ് സൂചന. പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ ഇവരുടെ പേരുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. കൂത്തുപറമ്പ് പഴയനിരത്ത് വെച്ച് ഇതിന്റെ മധ്യസ്ഥം നടന്നിരുന്നു. കട ഒഴിഞ്ഞു കൊടുക്കേണ്ട തളോട്ടെ ഷംസീറിനെ ഇരുത്തിയായിരുന്നു അനുരജ്ഞന ചര്‍ച്ച നടന്നത്. എന്നാല്‍ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് നടത്തിപ്പുകാരന്‍ പറഞ്ഞതോടെ മധ്യസ്ഥം തകരുകയായിരുന്നു. ഇതിനു ശേഷം സിപിഎം നിര്‍ദ്ദേശപ്രകാരം കൂത്തുപറമ്പ് സിഐയ്‌ക്ക് ഒരു പരാതിയും കെട്ടിട ഉടമയെക്കൊണ്ട് കൊടുപ്പിച്ചു. തുടര്‍ന്ന് ഗുണ്ടകളെ വെച്ച് പൂട്ട് പൊട്ടിച്ച് പുതിയ പൂട്ടിടുകയായിരുന്നു. കടയില്‍ വെച്ച് ഇയാളെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ജംഷീര്‍ തലശേരി ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിരുന്നു. സിപിഎം ഏറ്റെടുത്ത ഒരു പ്രശ്‌നം തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ ജംഷീറിനെ ശാരീരികമായി ഉപദ്രവിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതിനായാണ് ഉടമയുടെ മകന്‍ അഷര്‍(40), സിപിഎം ക്രിമിനലുകളുമായ കോടിയേരി മനേക്കരയിലെ കെപി.നസറൂദ്ധീന്‍(33),പന്തക്കലിലെ സുമേഷ്(40), ഈങ്ങയില്‍ പീടികയിലെ കെ.സജിനേഷ്(30), മൂഴിക്കര കുനിയില്‍ ഹൗസില്‍ സൂരജ്(30), മനേക്കരയിലെ പുത്തന്‍പുരയില്‍ സൂരജ്(27) എന്നിവര്‍ രാത്രിയില്‍ കൂത്തുപറമ്പിലെത്തിയത്. ഇക്കഴിഞ്ഞ 15ന് കട ഒഴിയാമെന്ന് സിഐ ഓഫീസില്‍ നിന്നും ജംഷീറിന്റെ ബന്ധുക്കള്‍ സമ്മതിച്ചെങ്കിലും ജംഷീര്‍ മുന്‍സീഫ് കോടതിയില്‍ നിന്നും താത്ക്കാലിക സ്‌റ്റേ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. അതിനാല്‍ ജംഷീറിനെ കൈകാര്യം ചെയ്യാന്‍ ഈ സംഘത്തെ ഏര്‍പ്പാടാക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായിരുന്നു അക്രമികളെത്തിയത്. കൂത്തുപറമ്പിലെ ഒരു ഉന്നത സിപിഎം നേതാവും ക്വട്ടേഷന് പിന്നിലുണ്ട്. 10 ലക്ഷം രൂപയാണ് കടയൊഴിപ്പിക്കല്‍ ഓപ്പറേഷന് സിപിഎം ആവശ്യപ്പെട്ടത്. മൊകേരി സഖാക്കളുടെ ഈ അവിശുദ്ധ ഇടപ്പെടലുകള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ ഉന്നത സ്ഥാനമലങ്കരിക്കുന്ന ആളുടെ സഹോദരന്റെ നേതൃത്വത്തിലുളള വന്‍ സംഘമാണ് കൂത്തുപറമ്പ് മേഖലയില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിലാഭം പാര്‍ട്ടിക്കും ലഭിക്കും. നാടിന്റെ നിയമസംവിധാനങ്ങളെ എല്ലാം വെല്ലുവിളിച്ച് സിപിഎം നേതൃത്വം ജില്ലയില്‍ ഇത്തരം ചെറുസംഘങ്ങളെ ഏരിയാകമ്മറ്റികള്‍ക്ക് കീഴില്‍ വളര്‍ത്തുകയാണ്. മദ്യവും മറ്റും നല്‍കിയാണ് തൊഴില്‍ രഹിതരായ യുവാക്കളെ കൂടെ നിര്‍ത്തുന്നത്. ജില്ലയില്‍ നടക്കുന്ന രാഷ്‌ട്രീയ അക്രമകേസുകളിലും ഇവര്‍ മുന്നിലുണ്ടാകും. ഇത്തരം സംഘങ്ങളെ ഭയന്നാണ് ആളുകള്‍ മധ്യസ്ഥത്തിന് പാര്‍ട്ടിക്ക് വഴിപ്പെടുന്നതും. അതിനാല്‍ ഇവരെ സംരക്ഷിക്കാനും പാര്‍ട്ടി മുന്നിലുണ്ടാകുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.