ന്യൂദല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരി സെല്‍ഫി എടുക്കുന്നതിനിടെ പടിയില്‍ നിന്നും വീണ് മരിച്ചു. ഹിഡേറ്റോ ഉയിഡ(66) എന്നയാളാണ് മരിച്ചത്.
താജ്മഹലിന്റെ പടികളില്‍ നിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെ ഉയിഡ വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തലയ്‌ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉയിഡയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കാലുകള്‍ പടിയില്‍ നിന്നും വീണ് ഒടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ഉയിഡയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരം ജാപ്പനീസ് എംബസിയെ അറിയിച്ചിട്ടുണ്ട്.
















