മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ലവാന്റയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് സ്പാനിഷ് കരുത്തന്‍മാര്‍ തകര്‍ത്തത്.
സൂപ്പര്‍ താരം ലയണല്‍ മെസി ഇരട്ട ഗോള്‍ നേടി ഫോമിലേയ്‌ക്ക് തിരിച്ചെത്തിയത് ബാഴ്‌സയ്‌ക്ക് ആശ്വാസമായി. പെനാല്‍റ്റി പാഴാക്കിയ മെസി മത്സരത്തില്‍ ഹാട്രിക് തികയ്‌ക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു.
മാര്‍സ ബര്‍ത്ര, നെയ്‌മര്‍ എന്നിവരും ബാഴ്‌സയ്‌ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. കാസാഡെസുസ് വിക്ടറാണ് ലവന്റെയ്‌ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിത്.
















