ശാരീരിക സുഖങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ചിലര്‍ തപസ്സുചെയ്യുന്നു. പലതരം ദാനങ്ങള്‍ ചെയ്യുന്നു. അതൊന്നും വിരക്തിയാലല്ല. മറിച്ച് സ്വര്‍ഗത്തില്‍ പോയി ഭൂമിയേക്കാള്‍ കൂടുതല്‍ ശാരിരീരിക സുഖങ്ങളില്‍ മുഴുകാമെന്ന ആശയാലാണ്. ആഗ്രഹമുള്ളകാലത്തോളം ഒരിയ്‌ക്കലും സുഖം ലഭിയ്‌ക്കുകയേഇല്ല.
സംസാരത്തില്‍ ചുറ്റിത്തിരിഞ്ഞ് കഴിയുന്ന ജീവന്, അതില്‍നിന്നും നിവര്‍ത്തിയ്‌ക്കാന്‍ അര്‍ഹതവരുമ്പോഴാണ്, സജ്ജനസംസര്‍ഗം സാധിയ്‌ക്കുന്നത്. സത്സംഗത്തില്‍ നിന്തിരുവടിയില്‍ ഭക്തിയുണ്ടാവും. ഭക്തിയാല്‍ മനസ്സ് ആത്മസ്വരൂപനായ അങ്ങയില്‍ അടങ്ങിയാലേ സുഖംകിട്ടൂ.
രാജകീയസുഖങ്ങളില്‍ വിരക്തി വന്നവന് അവയെ ഉപേക്ഷിച്ചാല്‍ മാത്രമേ സത്സംഗവും ഭക്തിയും ഉണ്ടാവൂ.
















