മുന്‍കോപിയും, പടുവൃദ്ധനും, കുഷ്ഠരോഗിയും ആയിരുന്ന മൗല്‍ഗല്യന്റെ ഭാര്യ നളായിണിയുടെ പാതിയവൃത്യത്തിനെ ബഹുമാനിക്കാത്തവര്‍ കാണില്ല. എന്തുവന്നാലും തന്റെ ഭര്‍ത്താവിനെ പരിചരിയ്‌ക്കുന്നതില്‍ നല്ല ശ്രദ്ധപുലര്‍ത്തിയതില്‍ മാര്‍ഗദര്‍ശിയായിരുന്നു അവര്‍.
ഒരുദിവസം കുഷ്ഠരോഗിയായിരുന്ന ഭര്‍ത്താവിന്റെ വിരല്‍ ഭക്ഷണത്തില്‍ മുറിഞ്ഞുവീണു. എന്നാല്‍ ആവിരല്‍ നീക്കിവച്ച് മടികൂടാതെ ആ ഭക്ഷണം കഴിക്കുവാനുള്ള നളായിണിയുടെ മനസ്സിനെ സാക്ഷാല്‍ പരമശിവന്‍വരെ പുകഴ്‌ത്തി.
തന്നെയുമല്ല വരും ജന്മത്തില്‍ നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടാവട്ടേ എന്ന് അനുഗ്രഹിച്ചു. എന്നാല്‍ ശ്രീ പരമേശ്വരന്റെ അപ്രീതി സമ്പാദിച്ചവരുടെ അടുത്തജന്മമായിരുന്നു പാണ്ഡവര്‍.
















