വേദ ഭാഗങ്ങളെല്ലാം ജപം, പാരായണം ചെയ്യുന്നതിനായി മുമ്പേ പ്രണവം വൃംഹൃദികള്‍, ഗായത്രി, ഇവമൂന്നിനേയും ശാസ്ത്രത്തില്‍ ഉപദേശിച്ചരീതിയില്‍ മുന്നു പ്രാവശ്യം ഉച്ചരിയ്‌ക്കുന്നത് പതിവുസംമ്പ്രദായമാകുന്നു.
ഓം
ഓം എന്ന പ്രണവ മഹിമ അപാരമാണ്.
ഓംങ്കാരം ബിന്ദു സംയുക്തം നിത്യം
ധ്യായന്തി യോഗിനഃ
കാമദം മോക്ഷദം ചൈവ
ഓംകാരായ നമോഃ നമഃ
ഓംകാരശ്ചാ ഥ ശബ്ദശ്ച
ദ്വാവേതൗ ബ്രഹ്മണഃ പുരാ
കണ്ഠം ദിത്വാ വിനിര്യാതൗ
തസ്മാന്മാങ്ഗളികാവുഭൗ!
എന്ന് പ്രണവമഹിമയെ അറിഞ്ഞ സര്‍വ്വസംഗ പരിത്യാഗികളായ യതീശ്വരന്മാരും യോഗാഭ്യാസം ചെയ്യുന്നവരും ദേഹശുദ്ധിക്കാരും മറ്റും ഈ പ്രണവത്തെ എപ്പോഴുംജപിച്ചുവരുന്നു. ഇതിന്റെ ഉച്ചാരണം എല്ലാകാര്യങ്ങളും തുടങ്ങുന്നതിനു മംഗളവും മോക്ഷപര്യന്തമായ ഫലങ്ങളെ തരുന്നതും ആകുന്നു. ഇത് പരബ്രഹ്മത്തിന്റെ മുഖത്തില്‍നിന്ന് വേദങ്ങള്‍ക്ക് മുന്നോടിയായിവരുഭൂഃ ഭുവഃ സ്വഃ ഇവമൂന്നുംവ്യാഹൃതികളാണ് ഇവ ആദ്യമായി ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് ഉദ്ഭവിച്ചതും അദ്ദേഹത്തിന് മൂന്നുലോകങ്ങളെ സൃഷ്ടിക്കുവാന്‍ സഹായിക്കുകയും ചെയ്തു. ആയതിന്നാല്‍ ലോകരാഷ്‌ട്രങ്ങളിലെല്ലാം പ്രചുരപ്രചാരത്തില്‍ നമ്മുടെ പ്രധാനമന്ത്രി എത്തിച്ച യോഗചെയ്യുമ്പോള്‍ പ്രണവമന്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.
















