ഗോകുലവാസികള്‍ക്കൊപ്പം രണ്ടുമാസക്കാലം ബലരാമന്‍ ഗോകുലത്തില്‍ കഴിഞ്ഞു. നല്ല നിലാവുള്ള രാത്രയില്‍ ഗോപിമാര്‍ക്കൊപ്പം വൃന്ദാവനത്തില്‍ സഞ്ചരിച്ചു. ഈസമയത്ത് ഒരുമരപ്പൊത്തില്‍നിന്നും സുഗന്ധത്തോടെയുള്ള തേന്‍ഒഴുകിവരുന്നു. അത് എല്ലാവരും ചേര്‍ന്ന് ആസ്വദിച്ചു കഴിച്ചു. അതിനുശേഷം ജലക്രീഡക്കായി യമുനാനദിയെ വിളിച്ചു.നദി അതൊന്നും ചെവിക്കൊണ്ടില്ല.സ്വതവേ ശുണ്ഠിക്കാരനായ ബലരാമന്‍ വല്ലാതെ കോപിച്ചുകൊണ്ട് യമുനയോട് കയര്‍ത്തു.
”എടീ പാപീ! നീ എന്റെ കല്പനയെ ധിക്കരിയ്‌ക്കുന്നോ നിന്റെ ഗതിഞാന്‍ നാനാവഴിക്കാക്കും. നോക്കിക്കോ.”
പിന്നെ ഒന്നു നോക്കാതെ ബലരാമന്‍ കലപ്പയെടുത്ത് യമുനയെ കുത്തിനോവിപ്പിക്കുകയായിരുന്നു. അതോടെ യമുനയുടെ ദേവതവന്ന് ബലരാമസ്വാമിയുടെ കാല്‍ക്കല്‍ വീണു.
”അങ്ങയുടെ പ്രഭാവമറിയാത്തവളാണ് ഞാന്‍ ക്ഷമിയ്‌ക്കണം” ജലക്രീഡയ്‌ക്കുശേഷം നീലവസ്ത്രവും വൈജയന്തിമാലയും ലക്ഷമീഭഗവതി വന്നു സമ്മാനിച്ചു,. അതോടെ ബലമരാമന്റെ ശോഭ ഒന്നുകൂടി വര്‍ദ്ധിച്ച് അതിതേജസ്വിയായി മാറി. ഇന്നും ബലരാമന്റെ കലപ്പപ്രയോഗത്താല്‍ യമുന, വരച്ചവഴിയിലൂടെ യാണ്‌യാത്രചെയ്യുന്നത്.
















