ന്യൂദൽഹി: യമുനാ നദി മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയുമായി ദൽഹി സർക്കാർ. മാലിന്യങ്ങളും മറ്റു പൂജാദ്രവ്യങ്ങളും യമുനയിലേക്ക് വലിച്ചെറിയുന്നവരിൽ നിന്നും 5,000 രൂപ പിഴ ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ദൽഹി പരിസ്ഥിതി മന്ത്രി അസിം അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
പുജദ്രവ്യങ്ങളോ മറ്റു മാലിന്യങ്ങളോ യമുനയിലേക്ക് എറിയുന്നത് കണ്ടാൽ പോലീസിനും, ദൽഹി പൊല്യൂഷൻ കൺട്രോൾ കമ്മറ്റി അധികൃതർക്കും, മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർക്കും പിഴ ഈടാക്കാൻ അധികാരം ഉണ്ടായിരിക്കും. മാലിന്യം എറിയുന്നത് തടയാൻ ബാരിക്കേഡുകൾ നിർമ്മിക്കാനും തീരൂമാനമായിട്ടുണ്ട്.
















