ന്യൂദല്‍ഹി: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇന്ത്യന്‍ ഹോക്കി താരം ഗുര്‍ബജ് സിങ് കോടതിയിലേക്ക്. ശിക്ഷാ നടപടി ഹോക്കി ഇന്ത്യ ശരിവച്ച സാഹചര്യത്തിലാണിത്. വിലക്ക് നിലനിന്നാല്‍ റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കാമെന്ന താരത്തിന്റെ മോഹം പൊലിയും. 2016 മെയില്‍ മാത്രമേ ഗുര്‍ബജിന്റെ ശിക്ഷാ കാലാവധി കഴിയുകയുള്ളു.
എനിക്കെതിരെ പറയുന്ന കുറ്റങ്ങളെല്ലാം അടിസ്ഥാന രഹിതം. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആരോപണങ്ങള്‍. അതിലൊരു സത്യവുമില്ല. ഞാനൊരു തെറ്റും ചെയ്യാത്തതിനാല്‍ കോടതിയില്‍ പോകും, ഒരു പ്രമുഖ ദിനപത്രത്തിനോട് ഗുര്‍ബജ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അന്തഃചിദ്രം സൃഷ്ടിക്കുന്നെന്നാരോപിച്ച് അസിസ്റ്റന്റ് കോച്ചായിരുന്ന ജൂഡ് ഫെലിക്‌സാണ് ഗുര്‍ബജിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
















