ബുന്ദി: ജൈത് സാഗര്‍ തടാകക്കരയിലെ ഹനുമാന് ക്ഷേത്രത്തിലെ ശിവലിംഗം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. തടാകത്തില്‍ മീന്‍പിടിക്കാന്‍ എത്തുന്ന ചില അന്യമതസ്ഥരാണ് ഇതിനു പിന്നിലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ബുന്ദി-ജെയ്പൂര്‍ സംസ്ഥാന പാത ഉപരോധിച്ചു.
അതിനിടെ സംഭവ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി എടുത്തോടിയയാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഇയാള്‍ മനോരോഗിയാണെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രപരിസരത്തെ തടാകം മതിലോ വേലിയോ കെട്ടി സംരക്ഷിക്കണമെന്ന് വിഎച്ച്പിയും മറ്റ് ഹിന്ദു സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു.
















