കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഡാല്‍മിയയെ കൊല്‍ക്കത്തയിലെ ബിഎം ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആന്‍ജിയോഗ്രാം ചെയ്തുവെന്നും നാലു ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും, അപകടനില തരണം ചെയ്തുവെന്നും ആശുപത്രിവൃത്തങ്ങള്‍.
















