ചങ്ങനാശ്ശേരി: എസ് ബി കോളേജ് ഫിലിംക്ലബ്ബിന്റേയും മലയാള വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ചലച്ചിത്രമേളയ്‌ക്ക് കോളേജിലെ ഉലഹന്നാന്‍ മാപ്പിള സെന്ററില്‍ തിരി തെളിഞ്ഞു. സംവിധായകന്‍ കമല്‍ കെ.എം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഐഡി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും സംവിധായകനുമായി സംവാദവും സംഘടിപ്പിച്ചു. വൈകിട്ട് ഹെയ്ദര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തോടെ മേളയുടെ ഒന്നാം ദിനം സമാപിച്ചു. ഇന്ന് രാവിലെ 9ന് മഹാനഗര്‍, 11ന് ആലിഫ്, 2.30ന് ക്വിസ്സ, വൈകിട്ട് 6 ന് പിശാച് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
















