ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ ബോട്ടിന് നേരെ പാകിസ്ഥാന്‍ നാവികസേന നടത്തിയ വെടിവയ്‌പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.ഒഖ്ര തുറമുഖത്ത് നിന്നും പോവുകയായിരുന്ന പ്രേം രാജ് എന്ന ബോട്ടിന് നേരെയാണ് വെയിവയ്‌പുണ്ടായത്. ഈ സമയത്ത് അഞ്ച് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തെപ്പറ്റി തീരസംരക്ഷണസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് പാക് നാവികസേന വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീരസംരക്ഷണ സേനയുടെ കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പോയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
















