ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ 32-ാമത് സംസ്ഥാന സമ്മേളനം പെരുന്ന മന്നത്തു പാര്‍വ്വതിയമ്മ ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍ 9.30ന് പ്രവര്‍ത്തക സമ്മേളനം. കെ.സി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജെ. മോഹനന്‍ ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന സെമിനാര്‍ എന്‍എസ്എസ് മനുഷ്യവിഭവ വകുപ്പ് സെക്രട്ടറി കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്യും. മണക്കല ഗോപാല കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.
















