Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭിഷണോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 07:55 pm IST
in Samskriti

ഇനി ലക്ഷ്മണന്‍ ശ്രീരാമന്റെ സഹജനാണ്. വീരനും യുദ്ധനിപുണനുമാണ്. ശസ്ത്രാസ്ത്ര വിശാരദനും അദ്വിതീയനുമാണ്. സുഗ്രീവനെ നമ്മുടെ ശത്രുപക്ഷത്തിലെ ഉപനായകനെന്ന് വേണമെങ്കില്‍ പറയാം. അദ്ദേഹം ദുര്‍ബലനോ ഭീരുവോ അല്ല. ബാലിജീവിച്ചിരുന്ന കാലത്ത് ജ്യേഷ്ഠനോടുള്ള വിനയാധിക്യം മൂലം കുറെയേറെ അടങ്ങി ഒതുങ്ങി ജീവിച്ചിരുന്നു എന്നത് വാസ്തവമാണ്.

ലോകത്തിലെ പ്രബലന്‍മാരുടെ കൂട്ടത്തില്‍ ബാലി കഴിഞ്ഞാല്‍ അടുത്ത പ്രബലനായ മഹാ ബലവാന്‍ സുഗ്രീവനാണെന്ന് പറയാം. ഒരു മഹാസൈന്യം തന്നെ സുഗ്രീവന്റെ കീഴില്‍ സദാ സന്നദ്ധരായുണ്ട്. അങ്ങനെയുള്ള സുഗ്രീവനെ അവഗണിക്കുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കുമെന്ന് തോന്നുന്നില്ല.

ഇവരെ കൂടാതെ ഹനുമാന്‍, അംഗദന്‍, ജാംബവാന്‍, നളന്‍, നീലന്‍ മുതലായ മഹാവീരന്മാര്‍ ആ സംഘത്തിന് വേറെയുമുണ്ട്. അവരെ രാക്ഷസവീരന്മാര്‍ക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് വിഢിത്തമായിരിക്കും.

ഇനി നാം നമ്മുടെ സംഘബലത്തെക്കൂടി ചിന്തിക്കാം. സര്‍വലോക ജേതാവായ അങ്ങാണ് നമ്മുടെ സംഘത്തിലെ അനിഷേധ്യനായ നായകന്‍. കരബലം, ശരബലം, വരബലം എന്നിവയില്‍ അദ്വിതീയനും ലോകവീരനുമാണ് അങ്ങ് എന്ന് വിശ്വവിശ്രുതി നേടിയിട്ടുണ്ട്. എങ്കിലും ധനുര്‍വേദത്തില്‍ അങ്ങയേക്കാള്‍ അറിവും കഴിവും വൈദഗ്‌ദ്ധ്യവും ഉള്ളവനാണ് രാമന്‍. അങ്ങേക്കു ലഭിച്ച വരത്തില്‍ അങ്ങ് മനുഷ്യനാല്‍ വദ്ധ്യനല്ലെന്ന് പറയുന്നുമില്ല. രാമന്‍ മനുഷ്യനാണ്. ഈ സന്ദര്‍ഭത്തില്‍ ഇതിനെപ്പറ്റി നല്ലപോലെ ചിന്തിക്കേണ്ടതായുണ്ട്.

ബലശാലിയും ധീരനുമായ ഒരു യുവ യോദ്ധാവാണ് നമ്മുടെ മേഘനാദന്‍. മായാവിയായ മഹാരഥനും ഇന്ദ്രനെ ജയിച്ചവനുമാണ്. വിവിധ മുറയിലുള്ള യുദ്ധതന്ത്രങ്ങളില്‍ നിപുണനായ ശ്രീരാമന്റെ ദിവ്യാസ്ത്രപ്രയോഗത്തേയും ലക്ഷ്മണന്റെ ആയുധവിദ്യാ നൈപുണ്യത്തേയും മറികടക്കാന്‍ ഇന്ദ്രജിത്തിന് കഴിയുമെന്ന് തോന്നുന്നില്ല.

പതിന്നാലു വര്‍ഷം നിരാഹാരനിര്‍ന്നിദ്രവ്രതവും സുസ്ഥിര ബ്രഹ്മചര്യവും അനുഷ്ഠിച്ച ഒരു മനുഷ്യനില്‍നിന്നു മാത്രമേ തനിക്ക് മരണമുണ്ടാകുകയുള്ളു എന്ന ഇന്ദ്രജിത്തിന്റെ അപൂര്‍വവരത്തെ മറികടക്കാന്‍ ലക്ഷ്മണന് കഴിവുണ്ട്. ഇത് ലക്ഷ്മണനുപോലും അറിവില്‍ പെടാത്ത ഒരു പരമരഹസ്യമാണ്. ലക്ഷ്മണന്‍ വനവാസകാലാരംഭം മുതല്‍ ഇന്നേദിവസം വരേയും നിരാഹാരനും നിര്‍നിദ്രനും സ്ഥിരബ്രഹ്മചാരിയുമായാണ് ജീവിക്കുന്നത്.

ഇനി എന്റെ ജ്യേഷ്ഠനും അങ്ങയുടെ അനുജനുമായ കുംഭകര്‍ണ്ണന്‍. ദേഹപുഷ്ടിയും ബലവും ധാരാളമുള്ളവനാണെങ്കിലും പ്രത്യേക വരപ്രഭാവങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ വൈപുല്യവും പ്രാബല്യവും ധൈര്യവും സാഹസവും പ്രശംസിക്കത്തക്കതാണെങ്കിലും, രാമബാണങ്ങള്‍ക്ക് അദ്ദേഹത്തെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിയുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ഇനി നമ്മുടെ സേനാനായകന്മാരും വീരന്മാരുമായ മത്തന്‍, ഉന്മത്തന്‍, പ്രഹസ്തന്‍, വികടന്‍, ജംബുമാലി, പ്രജംഘന്‍, കുംഭന്‍, നികുംഭന്‍, അകമ്പനന്‍, കംബനന്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍, ത്രിശിരസ്സ്, അതികായന്‍, ദേവാന്തകന്‍, നരാന്തകന്‍, ധൂമ്രാക്ഷന്‍, മകരാക്ഷന്‍ തുടങ്ങിയ പ്രബലരും പ്രശസ്തരുമായ പലരുമുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും രാമനെ നേരിടാന്‍ കഴിയുകയില്ല.

ഇനി അതിഗൗരവതരമായ മറ്റൊരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീരാമന്‍ കേവലം മനുഷ്യനല്ല. പിന്നെ ആരാണെന്നറിയുന്നത് സാദ്ധ്യവുമല്ല. അദ്ദേഹം അഗ്നിയോ, ദേവേന്ദ്രനോ അല്ല. പതിനാലു മനുക്കളില്‍ പെട്ട വൈവസ്വത മനുവോ, ദിക്പാലകന്മാരായ നിര്യര്‍തി വരുണന്‍, ഈശാനന്‍ തുടങ്ങിയവരോ അഷ്ടവസുക്കളോ ദേവന്മാരോ ആരുമല്ല. സര്‍വ ദേവന്മാര്‍ക്കും ദേവദേവനായ സാക്ഷാല്‍ മഹാവിഷ്ണുവാണദ്ദേഹം.

ശ്രീ മഹാവിഷ്ണു സര്‍വലോക സംരക്ഷകനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ടാനുഗ്രഹവും കൊണ്ട് അദ്ദേഹം ലോകത്തില്‍ രക്ഷാകര്‍മ്മം നിര്‍വ്വഹിച്ചുവരുന്നു. ഓരോ കാലങ്ങളില്‍ അനുരൂപങ്ങളായ ഓരോ അവതാരങ്ങളെടുത്ത് ശ്രീനാരായണന്‍ തന്റെ ധര്‍മ്മ സംരക്ഷണമെന്ന കൃത്യം നിര്‍വഹിച്ചുവരുന്നു.

ഹയഗ്രീവനെ നിഗ്രഹിക്കുന്നതിനുവേണ്ടി അദ്ദേഹം മത്സ്യമായി അവതരിച്ചു. പാലാഴിമഥനത്തില്‍ താണുപോയ മന്ഥരപര്‍വതത്തെ ഉയര്‍ത്താനായി അദ്ദേഹം കൂര്‍മ്മാവതാരമെടുത്തു.

വരാഹരൂപം ധരിച്ച് ഹിരണ്യാക്ഷനെ നിഗ്രഹിച്ച് അദ്ദേഹം ഭൂമിയെ ഉദ്ധരിച്ചു. പ്രഹഌദനെ രക്ഷിക്കുന്നതിന്നുവേണ്ടി നരസിംഹാവതരാമെടുത്ത് അദ്ദേഹം ഹിരണ്യകശിപുവിനെ നിഗ്രഹിച്ചു.

വാമനാവതാരമെടുത്ത് മഹാബലിയില്‍നിന്നും ഭൂമിയേയും സ്വര്‍ഗത്തേയും മുക്തമാക്കി. ഭാര്‍ഗവരാമനായി അവതരിച്ച് ദുഷ്ട ക്ഷത്രിയരെ സംഹരിച്ചു.

ഇപ്പോള്‍ അങ്ങയുടെ നാശത്തിനായി രാമാവതാരം കൈക്കൊണ്ടിരിക്കുന്നു. അങ്ങ് ത്രിലോക വിജയിയാണെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങയെ എതിരിട്ടവരില്‍ ഒന്നുരണ്ടുപേരെ ഒഴിച്ച് പലരേയും വധിക്കുകയും ചിലരെ ബന്ധനസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. അനേകം മഹര്‍ഷിമാരേയും വൈദിക ബ്രാഹ്മണരേയും അങ്ങ് ചിത്രവധം ചെയ്തിട്ടുണ്ട്. അനവധി സ്ത്രീകളെ വിധവകളാക്കി. സതികളെ ചതിച്ച് ഗതികെട്ടവരാക്കിത്തീര്‍ത്തു. അങ്ങും അങ്ങയുടെ അനുചരന്മാരും കൂടി ചെയ്തുതീര്‍ത്തിട്ടുള്ള ദ്രോഹപ്രവൃത്തികള്‍ ചില്ലറയല്ല. അതിന്റെ പ്രതിഫലം ലഭിക്കേണ്ട സമയമായിരിക്കുന്നു. ഈശ്വരഹിതം അതേപടി നടപ്പാക്കുകതന്നെ ചെയ്യും. എന്നാല്‍ ഭക്തിയോടുകൂടി ആ പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് സേവിച്ചാല്‍ കരുണാമയനും ഭക്തവത്സലനുമായ ഭഗവാന്‍ തീര്‍ച്ചയായും രക്ഷിക്കുകയും ചെയ്യും. അതുകൊണ്ട് കൃപാസാഗരമാണ് ഭഗവാന്‍ എന്ന് മനസ്സിലാക്കി, സീതയെ തിരികെ രാമസന്നിധിയില്‍ ഏല്പിച്ച് അദ്ദേഹത്തിന്റെ കരുണക്കായി അപേക്ഷിക്കുകയാണ് അങ്ങ് ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.