ലക്നോ: ഐപിഎസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സമാജ്വാദി പാര്‍ട്ടി മേധാവിയും മുന്‍യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിനെതിരെ കേ സെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
അമിതാബ് താക്കൂറിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സോമപ്രഭാ മിശ്ര നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഐജി താക്കൂര്‍ ആദ്യം പോലീസിനാണ് പരാതി നല്‍കിയത്.എന്നാല്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നു പറഞ്ഞ് പോലീസ് പരാതി തള്ളി. ഇതേത്തുടന്നാണ് ഐജി കോടതിയെ സമീപിച്ചത്.
മുലായത്തിന് എതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹസ്രത്ത്ഗഞ്ജ് പോലീസിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിസി 506 പ്രകാരം കേസ് എടുക്കാന്‍ വേണ്ട വിവരങ്ങള്‍ എല്ലാം പരാതിയില്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കോടതിയുത്തരവ് വന്നതിനുപിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥനെ വേട്ടയാടാന്‍ യുപി സര്‍ക്കാരും തുടങ്ങി. താക്കൂറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് എടുക്കുകയായിരുന്നു. ഒരുകോടി രൂപ അവിഹിതമായി സമ്പാദിച്ചെന്നാണ് കേസ്. ഇതിനുപുറമേ ഒരു മാനഭംഗക്കേസും താക്കൂറിനെതിരെ എടുത്തിട്ടുണ്ട്. ഒരു യുവതിയുടെ പരാതിയസന്മേല് താക്കൂര്‍, ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ നൂതന് എന്നിവര്‍ക്കെതിരെയാണ് ഈ കേസ്. മുലായംതന്നെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ താക്കൂര്‍ പുറത്തുവിട്ടിരുന്നു.
















