മുംബൈ: മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പാന്‍സരെയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ മഹാരാഷ്‌ട്രയിലെ സാംഗ്ലി സ്വദേശി സമീര്‍ വിഷ്ണു ഗെയ്‌കവാദ്‌വാദ് ആണ് അറസ്റ്റിലായത്. കോലാപ്പൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ആദ്യ അറസ്റ്റാണിത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാന്‍സരെ കൊല്ലപ്പെടുന്നത്. പ്രഭാത സവാരിക്കിടെ കോലാപ്പൂരിലെ വീടിനു സമീപം വച്ച് ബൈക്കിലെത്തിയ അക്രമികള്‍ ഇദ്ദേഹത്തിനും ഭാര്യയ്‌ക്കും നേരെ വെടിവയ്‌ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പാന്‍സരെ നാലു ദിവസത്തിനു ശേഷം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ മരിച്ചു. ടോള്‍ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു പാന്‍സരെ.
















