ന്യൂദല്‍ഹി: നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡി (എന്എസ്സിഎന്-കെ) നെ അഞ്ച് വര്‍ഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിനു കീഴിലാണ് ഇത്. മ്യാന്മറിലെ കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് നേരെ സംഘടനയുടെ നേതൃത്വത്തില്‍ തുടരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
എസ്. എസ്. ഖപ്ലാംഗിന്റെ നേതൃത്വത്തിലുള്ള എന്എസ്സിഎന്(കെ)യുമായി 2001 ഏപ്രിലില്‍ ഗവണ്മെന്റ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നെങ്കിലും 2015 മാര്‍ച്ച് 27ന് സംഘടന ഈ കരാര്‍ ഏകപക്ഷീമായി ലംഘിക്കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു. വാങ്ങ്ടിന് നാഗയുടെ കീഴില്‍ പുതുതായി രൂപീകരിച്ച എന്എസ്സിഎന്/റിഫര്‍മേഷന്‍ എന്ന സംഘടനയുമായി ഗവണ്മെന്റ് 2015 ഏപ്രില്‍ 27ന് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മറ്റൊരു നാഗാ സംഘടനയായ എന്എസ്സിഎന്(ഐഎം) മായി 2015 ഓഗസ്റ്റ് മൂന്നിന് ഉപഘടനാ കരാറിലും ഒപ്പുവച്ചിരുന്നു.
















