മഹത്തായ ഭാരതീയ ശില്‍പ്പങ്ങള്‍ക്ക്, അതിന്റെ നിര്‍മിതിയുടെ തുടക്കത്തിന് ദേവകാലത്തോളം പഴക്കമുണ്ട്. ദേവശില്‍പ്പിയായ വിശ്വകര്‍മാവിന്റെ പരമ്പരകളാണ് ഇന്നു നാം കാണുന്നവിധത്തിലുള്ള നിര്മിതികളിലേക്കുവരെ എത്തിനില്‍ക്കുന്നത്.
അഷ്ടവസുവിന്റെ എട്ടാമത്തെ പുത്രനാണ് പ്രഭാസന്‍. പ്രഭാസന്റെ പുത്രനാണ് വിശ്വകര്‍മാവ്. ഇദ്ദേഹത്തിന്റെ മകന് നളനാണ് രാമസേതുവിന്റെ നിര്‍മാണത്തിന് മുഖ്യ പങ്കാളി.
ഏറ്റവും മനോഹരമായ ലങ്കയെ നിര്‍മിച്ചത് വിശ്വകര്‍മാവാണ്. വിശ്വകര്‍മാവിന്റെ തന്റെ പിന്തലമുറക്കാരാണ് ഇന്നും ഇരുമ്പിന്റേയും മരത്തിന്റെയും ഓട്ടുപാത്രത്തിന്റെയും സ്വര്‍ണത്തിന്റെയും കല്ലിന്റെയും പണികള്‍ പാരമ്പര്യമായി ചെയ്തുവരുന്നത്.
സൂര്യന്റെ ഭാര്യ സംജ്ഞ വിശ്വകര്‍മാവിന്റെ മകളാണ്. സൂര്യന്റെ ചൂടിനെ സഹിക്കാനാവാഞ്ഞ് ചെറിയൊരംശം വിശ്വകര്‍മാവ് കുറച്ചുകൊടുത്തു. ആ ഭാഗത്താലാണ് മഹാവിഷ്ണുവിന്റെ ചക്രം, ശിവന്റെ ശൂലം, കുബേരന്റെ ഗദ, കാര്‍ത്തികേയന്റെ വേല്, ആഗ്നേയാസ്ത്രം, മറ്റുള്ള ദേവന്മാര്ക്ക് നിരവധി ആയുധങ്ങളും ഈ ദേവശില്‍പ്പി നിര്‍മിച്ചുനല്‍കി.
















