മുംബൈ: മുംബൈയില്‍ മറാത്തി അറിയുന്നവര്‍ക്ക് മാത്രം ഓട്ടോറിക്ഷ പെര്‍മിറ്റ്. നവംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മഹാരാഷ്‌ട്ര ഗതാഗത മന്ത്രി ദിവാകര്‍ റാവോട്ടെ അറിയിച്ചു. നവംബറില്‍ ഒരു ലക്ഷം പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പെര്‍മിറ്റ് ലഭിക്കുന്നതിന് 15 വര്‍ഷമായി സംസ്ഥാനത്ത് താമസിക്കുന്നതായി തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. എട്ടാം ക്ലാസ് ജയിച്ചിരിക്കുകയും വേണം. ഓട്ടോ പെര്‍മിറ്റ് പുതുക്കണമെങ്കിലും മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പുതിയതായി ഇറങ്ങുന്ന ഓട്ടോകളില്‍ ജി.പി.എസ്, ആര്‍.പി.ആര്‍.എസ് സംവിധാനങ്ങളുണ്ടായിരിക്കും.
2012 ല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാരും ഓട്ടോ പെര്‍മിറ്റ് മറാഠി അറിയാവുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
















