യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം നേടിയ ശേഷം ഹൈദരാബാദില്‍ തിരിച്ചെത്തിയ
സാനിയ മിര്‍സ കുടുംബാംഗങ്ങളോടൊപ്പം
ഹൈദരാബാദ്: ടെന്നീസ് കളിക്കുന്നതിനെക്കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്ന് സാനിയ മിര്‍സ. അല്ലാതെ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും സാനിയ പറഞ്ഞു. യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം നേടി ഹൈദരബാദില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സാനിയയുടെ പ്രതികരണം.
രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ല. രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് കോടതിയില്‍ നല്‍കിയ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സാനിയ.
സ്വിസ് താരം മാര്‍ട്ടീന ഹിംഗിസുമായുള്ള സഖ്യം നന്നായി ആസ്വദിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. അടുത്ത സീസണിലും വനിത ഡബിള്‍സില്‍ മാര്‍ട്ടിന തന്നെയാകും പങ്കാളിയെന്നും സാനിയ വ്യക്തമാക്കി. ഒരോ മത്സരം കഴിയും തോറും രണ്ടുപേരും തമ്മിലുള്ള ഐക്യം കൂടിവരികയാണ്. എങ്കിലും ഇനിയും കൂടുതല്‍ മെച്ചപ്പെടാന്‍ ഉണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
















