നൗകാമ്പ്: സൂപ്പര്‍ താരം അര്‍ജന്റീനയുടെ മെസ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സക്കായി ഇന്ന് സെഞ്ചുറി തികയ്‌ക്കം. ഇന്ന് റോമക്കെതിരെ നടക്കുന്ന മത്സരത്തോടെയാണ് മെസ്സി തന്റെ ക്ലബിനായി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സെഞ്ചുറി തികയ്‌ക്കുന്നത്.
2004-ല്‍ ബാഴ്‌സ ജേഴ്‌സിയണിഞ്ഞ ലയണല്‍ മെസിക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2005ല്‍ ചാമ്പ്യന്‍സ് ലീഗിലെ മെസ്സിയുടെ ആദ്യഗോള്‍. അതേ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സക്ക്. 1992ന് ശേഷമുള്ള ബാഴ്‌സയുടെ കിരീടനേട്ടം. ദേശീയ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിന് ഏറെ പഴികേട്ട മെസ്സി ചുരുങ്ങിയ കാലം കൊണ്ട് കറ്റാലന്‍ ക്ലബ്ബിന്റെ ആക്രമണങ്ങളുടെ സൂത്രധാരനായി മാറി.
ചമ്പ്യന്‍സ് ലീഗിന്റെ 11 സീസണുകളിലായി മെസ്സി അടിച്ചുകൂട്ടിയത് 77 ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോള്‍വേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുണ്ട് മെസ്സി.
















