Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പീലിങ് മേഖലയില്‍ വീണ്ടും തൊഴിലാളി സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 09:14 pm IST
in Alappuzha

അമ്പലപ്പുഴ: പീലിംഗ് സമരം യൂണിയനുകള്‍ വഞ്ചിച്ചെന്ന് തൊഴിലാളികള്‍. നേതാവിന്റെ വീട് ഉപരോധിച്ചു. പലയിടങ്ങളിലും പണിമുടക്കി. കഴിഞ്ഞ ഒരു മാസമായി നടന്നിരുന്ന ചെമ്മീന്‍ പീലിംഗ് തൊഴിലാളിസമരം ഒത്തുതീര്‍പ്പായെങ്കിലും കൂലി നിശ്ചയിച്ചതില്‍ യൂണിയന്‍ നേതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ വീണ്ടും ഈ മേഖല സംഘര്‍ഷഭരിതമാകുന്നു. കെഎംഎസ്‌സിയു നേതാവ് പുന്നപ്ര സ്വദേശിനി സുബൈദയുടെ വീടാണ് ഇന്നലെ സ്ത്രീ തൊഴിലാളികള്‍ ഉപരോധിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വനിതാ തൊഴിലാളികള്‍ ഉപരോധിച്ചത്. സമരത്തിന്റെ മറവില്‍ യൂണിയന്‍ നേതാക്കള്‍ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്നും പഴയകൂലി സമ്പ്രദായം മതിയെന്നും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥ തൊഴിലാളികള്‍ക്ക് പ്രയോജനമില്ലെന്നും പറഞ്ഞായിരുന്നു ഉപരോധം.

പല സ്ഥലത്തും യൂണിയനുകള്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഭാരം നിശ്ചയിക്കാതെ പ്രത്യേകം പാത്രത്തില്‍ അളന്നുനല്‍കുന്ന ഒരു പാത്രം ചെമ്മീന്‍ കിള്ളുന്നതിന് 16.50 രൂപ കൂലിയും 1.50 രൂപ ബോണസുമടക്കം 18 രൂപയാണ് നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 18ന് ഈ കൂലിയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷം തൊഴിലാളികള്‍ കൂലി വര്‍ധനവിനായി നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് 18 രൂപ കൂലിയും രണ്ട് രൂപ ബോണസുമടക്കം 20 രൂപ നല്‍കാമെന്ന് ഷെഡ് ഉടമകള്‍ പറയുകയായിരുന്നു. ഇത് തൊഴിലാളികളും അംഗീകരിച്ചിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെ 21 രൂപ ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

എസ്‌യുസിഐയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനക്ക് പുറമെ സിഐടിയവുംകൂടി രംഗത്തെത്തിയതോടെ സമരം ശക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി നേതാക്കളും ഷെഡ് ഉടമകളും കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ ഒരു കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

ബോണസ് അടക്കം 29 രൂപ നല്‍കാമെന്ന് പറഞ്ഞത് തങ്ങള്‍ അംഗീകരിച്ചിരുന്നെങ്കിലും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ചില സംഘടനകള്‍ തങ്ങളെ ഉപയോഗിക്കുകയായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നേരത്തെ പാത്രത്തില്‍ അളന്നുനല്‍കിയിരുന്ന ചെമ്മീന്‍ ഒരു കിലോഗ്രാമില്‍ അല്‍പം കൂടുതല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നേരത്തെ 18 രൂപ കൂലി ലഭിച്ചിരുന്ന അതേ ഭാരം ചെമ്മീന്‍ നുള്ളുന്നതിനാണ് സമരത്തിന് ശേഷം 14 രൂപ ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

നേരത്തെ വലിയ തുകക്ക് പണിയെടുത്തിരുന്നവര്‍ക്ക് അതിന്റെ പകുതി പണം പോലും നിലവില്‍ ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് പഴയകൂലി തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പല ഷെഡുകളിലും തൊഴിലാളികള്‍ പണിയെടുത്തില്ല. ഇതോടെ യൂണിയനും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 350 ലധികം പീലിംഗ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ഇത്തരം നീക്കങ്ങള്‍ ഈ മേഖലയെ ഇല്ലാതാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അടിക്കടിയുള്ള ഇത്തരം സമരങ്ങള്‍ ചെറുകിട ചെമ്മീന്‍ കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം കച്ചവടക്കാരെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് സമരത്തിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെമാത്രം ആശ്രയിച്ച് ജീവിക്കുന്നത്.

മറ്റ് വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും ഇതിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് തകര്‍ന്നാല്‍ മുഴുവന്‍ മേഖലയും സ്തംഭിക്കുമെന്നതില്‍ തര്‍ക്കമില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് അന്യസംസ്ഥാനത്തും ജില്ലകളിലും ചെമ്മീന്‍ പീലിംഗ് കമ്പനികള്‍ ഉള്ളതിനാല്‍ സമരം ഏറെ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. സമരം ആരംഭിച്ചത് കൊല്ലം നീണ്ടകര സീസണിലായതിനാല്‍ പലര്‍ക്കും കച്ചവടംചെയ്യാനും സാധിച്ചില്ല.

സമരം ഒത്തുതീര്‍പ്പായെങ്കിലും സംഘടനകള്‍ വിട്ട് തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയോടെ ഈ മേഖല വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളെ വഞ്ചിച്ച നേതാക്കള്‍ തൊഴിലാളി സ്‌നേഹം പറഞ്ഞുവന്നാല്‍ പൊതുനിരത്തില്‍ കൈകാര്യം ചെയ്യുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ നേതാക്കളെ കാണാനില്ലാത്ത അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.