വാഷിങ്ങ്ടന്; ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ താമസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നദ്ധത അറിയിച്ചു. ചൈനീസ് ചാരന്മാരെ പേടിച്ചു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ താമസിക്കാന്‍ വിസമ്മതിച്ച ഹോട്ടലാണ് ഇത്.
ചൈനയുടെ ചാരപ്രവര്‍ത്തി സംബന്ധിച്ച ആശങ്കയാണ് ഒബാമയെ വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ താമസിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇതിലൂടെ ദശാബ്ദങ്ങളായി തുടര്‍ന്നു വന്ന പാരമ്പര്യമാണ് ഒബാമ ഇല്ലാതാക്കിയിരിക്കുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തുന്ന അമേരിക്കന്‍ സംഘം താമസിച്ചിരുന്നത് വാല്‍ഡോര്‍ഫ് അസ്റ്റോറിയയിലായിരുന്നു.
എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലായിരിക്കും ഒബാമയും സംഘവും തങ്ങുക. അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഹോട്ടല്‍ കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് കമ്പനിക്ക് വിറ്റത്.
















