ഇസ്ലാമാബാദ്: ഭാരതത്തിനെ കുറ്റപ്പെടുത്തി പാക്കിസ്ഥാന്‍ രംഗത്ത്. അതിര്‍ത്തിയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഭാരതമാണെന്നാണ് പാക്കിസ്ഥാന്റെ പുതിയ ആരോപണം. ഇന്നു രാവിലെ നാകിയല്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. തങ്ങള്‍ ശക്തമായി തിരിച്ചടിച്ചപ്പോഴാണ് ഭാരത സൈന്യം ആക്രമണം അവസാനിപ്പിച്ചതെന്നും പാക് സൈന്യം പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂദല്‍ഹിയില്‍ ബിഎസ്‌എഫ്-പാക്കിസ്‌ഥാന്‍ റേഞ്ചേഴ്‌സ് ഡയറക്‌ടര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തി രണ്ടുദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാന്‍ പുതിയ ആരോപണമുയര്‍ത്തിയിരിക്കുന്നത്.
വെടിനിര്‍ത്തല്‍ ലംഘനവും നുഴഞ്ഞുകയറ്റവും ഉണ്ടായാല്‍ വിവരം ഉടന്‍ ഇ-മെയിലിലൂടെയും ഫോണിലൂടെയും കൈമാറണം എന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
















