ന്യൂദല്‍ഹി: അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയും, ലഭ്യതയും സംബന്ധിച്ച മന്ത്രിതല സമിതിയുടെ രണ്ടാമത്തെ യോഗം ചേര്‍ന്നു. ഇറക്കുമതി ചെയ്ത പയറുവര്‍ഗ്ഗങ്ങളുടെയും ഉള്ളിയുടെയും വരവ് സംബന്ധിച്ച തത്സ്ഥിതി സമിതി വിലയിരുത്തി.
2500 മെട്രിക് ടണ്‍ തുവരപ്പരിപ്പ് വീതം ചെന്നൈ തുറമുഖത്തിലും, മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിലുമായി 2015 സെപ്തംബര്‍ 23 നും ഒക്ടോബര്‍ 20 നും ഇടയില്‍ എത്തിച്ചേരുമെന്നാണ് എംഎംറ്റിസി കണക്കാക്കിയിട്ടുള്ളത്.
ലഭ്യത ഉറപ്പു വരുത്താനായി 5000 മെട്രിക് ടണ്‍ തുവരപ്പരിപ്പ് കൂടി ഇറക്കുമതി ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. 2500 മെട്രിക് ടണ്‍ ഉഴുന്ന് വീതം ചെന്നൈ തുറമുഖത്തിലും, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിലുമായി 2015 ഒക്ടോബര്‍ 20 നകം എത്തിച്ചേരുമെന്നും എംഎംറ്റിസി സൂചിപ്പിച്ചിട്ടുണ്ട്.
1000 മെട്രിക് ടണ്‍ ഉള്ളി 2015 ഒക്ടോബര്‍ ആദ്യവാരത്തില്‍ എത്തിച്ചേരുമെന്നാണ് എംഎംടിസി പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ രണ്ട്, മൂന്ന് വാരങ്ങളിലായി മുംബൈ ജെഎന്പിറ്റിയില് ഇറക്കുമതി ചെയ്യും.
















