ഹിന്ദി ദിവസ് ആഘോഷത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ഭാഷാ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നു
ന്യൂദല്‍ഹി: ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തെയും ആധുനികതയെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഹിന്ദിയെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി.
നമ്മുടെ പരമ്പരാഗത അറിവ്, പൗരാണികത, ആധുനികത എന്നിവയെ ബന്ധിപ്പിക്കുന്ന ചങ്ങലക്കണ്ണിയാണ് ഹിന്ദി. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഹിന്ദിയുടെ പ്രയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമമുണ്ടാവണം. അതിലൂടെ മാത്രമേ രാജ്യപുരോഗതിയില്‍ ഗ്രാമീണ ജനതയടക്കം ഏവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കൂ, ഹിന്ദി ദിവസിന്റെ ഭാഗമായി വ്യക്തികള്‍ക്കും വിവിധ സര്‍ക്കാര്‍ സംഘടനകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രണബ് പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഹിന്ദി നിരവധി നേട്ടങ്ങള്‍ കുറിച്ചിട്ടുണ്ട്. ഭാരത ചിന്തയുടെയും സംസ്‌കാരത്തിന്റെയും വ്യാപനത്തിന് സഹായിച്ചത് ഹിന്ദിയാണ്.
കൂട്ടായി യത്‌നിച്ചാല്‍ അധികം വൈകാതെ ഐക്യരാഷ്‌ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അംഗീകരിക്കപ്പെടുമെന്നും പ്രണബ് പ്രത്യാശ പ്രകടിപ്പിച്ചു.
75 ശതമാനം ഭാരതീയരും ഹിന്ദി സംസാരിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നു. എന്നാല്‍ ഹിന്ദിക്ക് നമ്മള്‍ അര്‍ഹിച്ച പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തെ ബുദ്ധിജീവി സമൂഹം ഇംഗ്ലീഷ് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















