ന്യൂയോര്‍ക്: യു.എസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ മുന്‍ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ 64, 57, 64, 65 പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത.ജോക്കോവിച്ചിന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും 10-ാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.
മഴമൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ സ്വപ്ന ഫൈനല്‍ മത്സരം ആരംഭിച്ചത്. ആദ്യ സെറ്റ് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഫെഡറര്‍ സെറ്റ് സ്വന്തമാക്കി.
മൂന്നും നാലും സെറ്റുകളില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫെഡററെ കീഴടക്കിയാണ് ജോക്കോവിച്ച് തന്റെ രണ്ടാം യു.എസ്് ഓപണ്‍ കിരീടം നേടിയത്.
അതേസമയം, യുഎസ് ഓപ്പണ്‍ കിരീടത്തിലൂടെ തിരിച്ചു വരവിന് ശ്രമിച്ച ഫെഡറര്‍ക്ക് മല്‍സരം തിരിച്ചടിയായി. 2009നു ശേഷം ആദ്യമായാണ് ഫെഡറര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. 2012 നു ശേഷം ഫെഡറര്‍ക്ക് ഒരു കിരീടം പോലും ഇതുവരെ നേടാനായിട്ടില്ല.
വിംബിള്‍ഡണ്‍ ഫൈനലിലും ഫെഡറര്‍ ജോക്കോവിച്ചിനോട് തോറ്റിരുന്നു. യുഎസ് ഓപ്പണിലൂടെ ഫെഡററുടെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകര്‍ക്കും മല്‍സരം നല്‍കിയത് നിരാശ മാത്രം.
















