വിജയവാഡ: ആന്ധ്രപ്രദേശില്‍ ലോറി മറിഞ്ഞ് 18 തൊഴിലാളികള്‍ മരിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ദേശീയപാത 214 കടന്നുപോകുന്ന ഗണ്ടേപ്പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. തൊഴിലാളികളില്‍ ഏറെയും മറിഞ്ഞ ലോറിയിലെ സിമന്റ് ചാക്കുകളുടെ അടിയില്‍ പെട്ടാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പരുക്കേറ്റവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. െ്രെഡവറും ക്‌ളീനറും അപകടം നടന്നയുടന്‍ രക്ഷപ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഡ്രൈവര്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
















