ന്യൂദല്‍ഹി: ജെഎന്‍യു, ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എബിവിപി നേടിയ തകര്‍പ്പന്‍ ജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവാക്കള്‍ നല്‍കുന്ന പിന്തുണയ്‌ക്കുള്ള തെളിവാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദല്‍ഹി സര്‍വ്വകലാശാലയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയും ഭാരതത്തിന്റെ ചെറു പതിപ്പുകളാണ്. അതിനാല്‍ത്തന്നെ ആ സ്ഥാപനങ്ങളില്‍ എബിവിപി നേടിയ ജയങ്ങള്‍ യുവത്വത്തിന്റെ ചിന്തയെ പ്രതിനിധീകരിക്കുന്നു.
യുവാക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു പുതു തലമുറ നല്‍കുന്ന പിന്തുണ അത് പ്രതിഫലിപ്പിക്കുന്നു, ഷാ പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നിവ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളിലും ദേശീയതയിലും ഊന്നിയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രണ്ടു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിച്ചെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
















