ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വരെ ടീമിന്റെ ഡയറക്ടറായി തുടരും. ശ്രീലങ്കയില്‍ ചരിത്ര ടെസ്റ്റ് പരമ്പര വിജയിച്ചതിന് ശാസ്ത്രി തുടരട്ടെയെന്ന് ബിസിസിഐ തീരുമാനിച്ചത്. സഹപരിശീലകരായ സഞ്ജയ് ബംഗാര്‍, ബി. അരുണ്‍, ആര്‍. ശ്രീധര്‍ എന്നിവര്‍ക്കും കാലാവധി ട്വന്റി-20 ലോകകപ്പ് വരെ നീട്ടി നല്‍കിയിട്ടുണ്ട്.
2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയില്‍ വച്ചാണ് ട്വന്റി-20 ലോകകപ്പ്. ആദ്യമായാണ് ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.
















