അഹമ്മദാബാദ്: ബുദ്ധദേവന്റെ ഏറ്റവും ഉയരമുള്ള പ്രതിമകളിലൊന്ന് ഒരുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഏഴു പത്തികളുള്ള പാമ്പിന്റെ തണലില്‍ ബുദ്ധദേവന്‍ ധ്യാനത്തിലിരിക്കുന്ന പ്രതിമ അഹമ്മദാബാദിന് 150 കിലോ മീറ്റര്‍ വടക്കുമാറി ഷംലാജിക്കു സമീപം ദേവ് നി മോറിയിലാണ് നിര്‍മ്മിക്കുന്നത്.
108 മീറ്ററാവും ബുദ്ധപ്രതിമയുടെ ഉയരം. പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്ത് ഏറ്റവും ഉയരമുള്ള ഇരിക്കും ബുദ്ധപ്രതിമയെന്ന പെരുമ അതിനു വന്നുചേരും. രണ്ടാമത്തെ ഉയരംകൂടിയ ബുദ്ധ പ്രതിമയും മറ്റൊന്നാവില്ല. ചൈനയിലെ വസന്ത ക്ഷേത്രത്തിലെ ബുദ്ധപ്രതിമയാണ് (153 മീറ്റര്‍) പൊക്കത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നാമത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ ബുദ്ധപ്രതിമ. അടുത്തിടെ നടന്ന ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫറന്‍സില്‍ പ്രതിമാന നിര്‍മ്മാണത്തിന്റെ രൂപരേഖ അവതരിപ്പിച്ചിരുന്നു. എഴുന്നൂറ് കോടി രൂപ ബുദ്ധന്റെ പ്രതിമ നിര്‍മ്മിക്കാന്‍ നീക്കിവച്ചിട്ടുണ്ട്.
















