മുമുക്ഷുസേവ്യനായ ഗുരു സാക്ഷാല്‍ ശിവസ്വരൂപിതന്നെഎന്ന അദ്വൈതത്വം ഗുരുഗീതയില്‍ ഇങ്ങനെ സമര്‍ത്ഥിക്കുന്നു:
അന്ധസ്യ ഗുരുരേകാക്ഷസ്തസ്യദ്വ്യക്ഷോ ഗുരുര്മതഃ
ദ്വക്ഷാണാമപി സര്‍വ്വേഷാം ഗുരുസ്ത്ര്യക്ഷോ ന തത്സമാഃ
സഹസ്രാക്ഷാദയഃ സര്വ്വേദ്വ്യക്ഷാ ഏവ ഹി കേവലം
കാര്യധ്യേയദൃശോ യസ്മാത് ത്ര്യക്ഷശിഷ്യപദേ സ്ഥിതഃ
കുരുടന് ഒറ്റക്കണ്ണന്‍ ഗുരു, ഒറ്റക്കണ്ണന്‍ രണ്ടുകണ്ണുംകാണുന്നവന് ഗുരു. സാധാരണകാണുന്ന എല്ലാ ഇരുകണ്ണന്മാര്ക്കും മുക്കണ്ണന്തന്നെ ഗുരു. മുക്കണ്ണനു സമം ഗുരുവില്ല. കണ്ണിന്റെ എണ്ണമാണ് ഉത്ക്കര്ഷബീജമെങ്കില് സഹസ്രാക്ഷാദികള് ഇല്ലേ? സഹസ്രാക്ഷാദികള് വെറും ഇരുകണ്ണന്മാര്തന്നെയാണ്. ഉള്ളതു പറഞ്ഞാല്‍ കാരണം അവര്‍ സ്വാര്‍ത്ഥ സുഖലാഭം കൊതിക്കുന്ന സഗുണ ബ്രഹ്മോപാസകരാണ്; തത്ഫലമായി ത്യക്ഷശിഷ്യന്മാരുടെ പാദസേവകരാണ്.മുക്കണ്ണന്റെ മൂന്നാമത്തെകണ്ണ് സ്വാത്മാനുഭൂതിരൂപമായ ജ്ഞാനനേത്രമാണ്. ജ്ഞ്യാന്യുത്തമനായ ദക്ഷിണാമൂര്ത്തിദേവന്തന്നെയാണ് മുമുക്ഷു ശിഷ്യന്മാരാല് സേവ്യന്‍. പ്രപഞ്ചാതീതമായ മോക്ഷത്തിനുവേണ്ടി ജീവനം ഹോമിച്ചവര്‍ അല്പസ്വര്ഗസുഖകാംക്ഷികളായ ഇന്ദ്രാദികളേക്കാള് ശ്രേഷ്ഠന്മാര്തന്നെ. ഇവിടെ ദക്ഷിണാമൂര്‍ത്തി തത്വമാണ് പ്രാധാന്യമെന്നു വിസ്മരിക്കരുത്. ആദേശങ്ങള്‍ സ്ഥാനിക്കു തുല്ല്യമാണെന്നുള്ള പാണിനീയ നിയമം ഇവിടേയും വ്യാപിക്കും ശ്രീ
ശങ്കരഭഗവദ് പാദര്‍.
















