Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ വന്‍ സ്‌ഫോടനം:104 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:25 pm IST
in India

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പെത്‌ലവാഡില്‍ ഗ്യാസ് സിലിണ്ടറും സ്‌ഫോടകവസ്തുക്കളും പൊട്ടിത്തെറിച്ചും കെട്ടിടം തകര്‍ന്നും 104 പേര്‍ മരിച്ചു. 80ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. കെട്ടിടത്തിലെ ഒരു ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സ്‌റ്റോറില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും പൊട്ടിത്തെറിച്ചു. രണ്ടു കെട്ടിടങ്ങളും സമീപത്തെ പല കെട്ടിടങ്ങളും തകര്‍ന്നു.

നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.ഡിറ്റണേറ്ററുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്.ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഗ്യാസ് സിലിണ്ടറിനൊപ്പമാണ് വച്ചിരുന്നതെന്നും സംശയമുണ്ട്.ഇന്നലെ രാവിലെ എട്ടരയോടെ പെത്‌ലവാദിലെ മൂന്നു നിലക്കെട്ടിടത്തിലെ സേത്തി ഹോട്ടലിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടര്‍ന്നു. ഇതിലൊരു സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന വന്‍സ്‌ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും പൊട്ടിത്തെറിച്ചു.

സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. മേല്‍ക്കൂര ഒന്നടങ്കം നിലംപൊത്തുകയായിരുന്നു. ഇതിന് അടിയില്‍പ്പെട്ടാണ് കൂടുതല്‍ മരണങ്ങളും. നിരവധി പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അടുത്തുള്ള പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 35 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ 104 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 82 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. ഇനി 22 എണ്ണം കൂടി പോസ്റ്റുമോര്‍ട്ടം ചെയ്യാനുമുണ്ട്. ജാബുവ സ്‌റ്റേഷനിലെ എസ്‌ഐ എംഎല്‍ ഗോണ്ട് പറഞ്ഞു. 60 പേര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം അദ്ദേഹം തുടര്‍ന്നു.ഇവരില്‍ 20 പേരുടെ നില വളരെ ഗുരുതരമാണ്.

മൃതദേഹങ്ങള്‍ പലതും വികൃതമായി.തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ശക്തിയേറിയ സ്‌ഫോടനത്തില്‍ ആള്‍ക്കാര്‍ കല്ലുകളെപ്പോലെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രഭാതഭക്ഷണത്തിന് ആള്‍ക്കാരെത്തിയ സമയമായതിനാലാണ് മരണസംഖ്യ കൂടിയത്. സമീപത്താണ് ബസ്‌സ്റ്റാന്റ്. അതും മരണസംഖ്യ കൂടാന്‍ കാരണമായി. രണ്ടാമത്തെ സ്‌ഫോടനത്തിലാണ് കൂടുതല്‍ മരണങ്ങളെന്ന് എസ്‌ഐ ഗോണ്ട് പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കവും ദുഖവും പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.